മാസ്മരിക ഇന്നിങ്‌സുമായി സഞ്ജു ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍, ടി20യിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍





ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണിന്റെ സെഞ്ച്വറി പ്രകടനത്തിന്റെ മികവില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 297 റണ്‍സ് സ്‌കോര്‍ ചെയ്തു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ശരിവെക്കും വിധമായിരുന്നു ബാറ്റര്‍മാരുടെ പ്രകടനം. ഓപ്പണറായി ഇറങ്ങിയ സഞ്ജു മികച്ച തുടക്കമാണ് നല്‍കിയത്. ബംഗ്ലാദേശ് ബൗളിങ് നിരയെ തലങ്ങനെയും വിലങ്ങനെയും ബൗണ്ടറി കടത്തി സഞ്ജു. 40 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു. 47 പന്തില്‍ 111 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. 11 ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്.



ഇന്നിങ്‌സിന്റെ മൂന്നാമത്തെ ഓവറില്‍ അഭിഷേക് ശര്‍മ (നാല് പന്തില്‍ നാല് റണ്‍സ്) നേടി പുറത്തായെങ്കിലും നായകന്‍ സൂര്യകുമാറിനൊപ്പം ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം സഞ്ജു ചലിപ്പിച്ചു. സഞ്ജു മടങ്ങിയ ശേഷം 35 പന്തില്‍ 75 റണ്‍സെടുത്ത് നായകന്‍ സൂര്യകുമാര്‍ യാദവും പുറത്തായി. 206 ന് 3 എന്ന നിലയിലെത്തിയ ഇന്ത്യക്കായി റിയാന്‍ പരാഗ്(13 പന്തില്‍ 34), ഹര്‍ദിക് പാണ്ഡ്യ(18 പന്തില്‍ 47), എന്നിവരും തകര്‍പ്പന്‍ ഇന്നിങ്‌സാണ് കാഴ്ചവെച്ചത്.

ഇരുവരും പുറത്തായ ശേഷം റിങ്കുസിങ്(4 പന്തില്‍ 8), നിതീഷ് റെഡ്ഡി(1 പന്തില്‍ 0) എന്നിവരാണ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. ബംഗ്ലാദേശിനായി ഹസന്‍ ഷാകിബ് മൂന്നും ടസ്‌കിന്‍ അഹമ്മദ്, മഹമദുല്ല, മുഷ്ഫിക്കര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: