Headlines

സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മയ്ക്ക്; മലയാളത്തിന് ബഹുമതി 12 വര്‍ഷത്തിന് ശേഷം



ന്യൂഡല്‍ഹി: കെകെ ബിര്‍ല ഫൗണ്ടേഷന്റെ സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മ്മയ്ക്ക്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 12 വര്‍ഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത്.

രൗദ്രസാത്വികം എന്ന കൃതിക്കാണ് പുരസ്‌കാരം. അധികാരവും കലയും തമ്മില്‍ സ്‌നേഹദ്വേഷമായ സംഘര്‍ഷമാണ് കവിതയുടെ ഉള്ളടക്കം.


മലയാളത്തിന് 12 വര്‍ഷത്തിന് ശേഷം പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രഭാവര്‍മ പറഞ്ഞു. ദേശീയതലത്തില്‍ ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബാലാമണി അമ്മ, അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി എന്നിവര്‍ക്ക് സരസ്വതി സമ്മാന്‍ ലഭിച്ചിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: