തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയാകും. സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ഇതുസംബന്ധിച്ച ധാരണയായത്. സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതുമാണ് സത്യന്‍ മൊകേരിക്ക് അനുകൂലമായത്.
2014-ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. മൂന്ന തവണ എം.എല്‍.എയുമായിരുന്നു. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. ഇന്ന് ഉച്ചക്ക് ശേഷം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

