പാലക്കാട് :കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് സേവ് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം സ്റ്റാന്റിൽ “വർത്തമാന കാലത്ത് ഇടത് പക്ഷത്തിന്റെ പ്രസക്തി “എന്ന വിഷയവുമായി ബന്ധപ്പെട്ട് പൊതുയോഗം സംഘടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി സി പി ജോൺ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പഴയ കാല കമ്മ്യൂണിസ്റ്റ് നേതാക്കളെ ആദരിച്ചു.സേവ് സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി കൊടിയിൽ രാമകൃഷ്ണൻ അദ്യക്ഷത വഹിച്ചു.സേവ് സിപിഐ ജില്ലാ സെക്രട്ടറി പാലോട് മണികണ്ഠൻ, അസിസ്റ്റൻ്റ് സെക്രട്ടറി ആർ രാധാകൃഷ്ണൻ, സേവ് യൂത്ത് ഫെഡറേഷൻ നേതാക്കളായ ടി പി മുസ്തഫ, ഫൈസൽ സംഘടനാ നേതാക്കളായ ടി യു ജോൺസൺ, പി കെ സുഭാഷ്,സി ജയൻ, വി എ റഷീദ്, കെ ഇ ബൈജു, സീമ കൊങ്ങശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

