ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ വെടിവയ്പ്. ഓറെബ്രോ നഗരത്തിലെ സ്കൂളിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.
സ്റ്റോക്കോം നഗരത്തിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഓറെബ്രോ. കുടിയേറ്റക്കാരും 20 വയസ്സു പിന്നിട്ടവരും പഠിക്കുന്ന ക്യാംപസ് റിസ്ബെർഗ്സ്കയിലാണ് വെടിവയ്പുണ്ടായത്. അക്രമിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു
