തിരുവനന്തപുരം: വര്‍ക്കല ഒറ്റൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.
ഒറ്റൂര്‍ തെറ്റിക്കുളം വൈഷ്ണവ് നിവാസില്‍ പ്രകാശിന്റെ മകന്‍ വൈഷ്ണവ്(11)
ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അമ്മയുടെ സഹോദരനൊടൊപ്പം
തെറ്റിക്കുളം ഗുരുമന്ദിരത്തില്‍ ഗുരുസമാധിയോടനുബന്ധിച്ച് പായസം വാങ്ങാന്‍
പോയതായിരുന്നു വൈഷ്ണവ്. അതുകഴിഞ്ഞ് മടങ്ങിവരുന്നവഴി മീന്‍വളര്‍ത്തലില്‍
താല്‍പര്യമുണ്ടായിരുന്നതിനാല്‍ മാമ്പഴക്കുളം കുളത്തില്‍ മീന്‍പിടിക്കാന്‍
ഇറങ്ങി. മീന്‍പിടിക്കവെ നീന്തല്‍ അറിയാത്ത വൈഷ്ണവ് കാല്‍ വഴുതി കുളത്തില്‍
വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മാതൃസഹോദരന്‍ ബിജോയ് നിലവിളിച്ച് ആളെക്കൂട്ടി
വൈഷ്ണവിനെ കരയ്‌ക്കെത്തിച്ച ശേഷം മണമ്പൂര്‍ ഗവ:ആശുപത്രിയില്‍ എത്തിച്ചു.
അവിടത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം വൈഷ്ണവിനെ തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം
സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം
വിട്ടുകിട്ടിയ മൃതദേഹം വൈഷ്ണവ് പഠിച്ചിരുന്ന ശ്രീനാരായണപുരം യു.പി
സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
