വയോജനങ്ങൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കണം
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ


തിരുവനന്തപുരം:വയോജനങ്ങൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ തിരുവനന്തപുരം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഭക്ഷണം, തൊഴിൽ, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ കുടുംബത്തിലും സമൂഹത്തിലും സർക്കാർ തലത്തിലും വിവേചനം വയോജനങ്ങൾ അനുഭവിക്കുന്നുണ്ട്. ആരോഗ്യവും കഴിവും പരിചയ സമ്പത്തുമുളള്ള വയോജനങ്ങൾക്ക് തൊഴിലിൽ തുടരാൻ അവസരം നൽകണം. അതിനു വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന സമ്മേളനം ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ടി.എസ്. ഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പി.ചന്ദ്രസേനൻ , അഡ്വ മോഹനചന്ദ്രൻ, എം.ജി.രാജൻ, ചാലശശി, കെ.എൽ. സുധാകരൻ, പി.വിജയമ്മ ,എൻ. സോമശേഖരൻ നായർ, ജി.സുരേന്ദ്രൻ പിള്ള, വഞ്ചിയൂർ ഗോപാലകൃഷ്ണൻ, സരോജാ നാരായണൻ, കരമന ചന്ദ്രൻ,ആൾസെയ്ൻ്റ്സ് അനിൽ, ആർ.കെ.സതീഷ്, എ.കെ. ചെട്ടിയാർ, മനോഹരൻ വേളാവൂർ എന്നിവർ പ്രസംഗിച്ചു.
തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളുക,റെയിൽവേ യാത്രാക്കൂലി ഇളവ് പുനസ്ഥാപിക്കുക, ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക, വയോജന പെൻഷൻ 5000 രൂപയാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ടി.എസ്. ഗോപാൽ ( പ്രസിഡൻ്റ്) ചാല ശശി (സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 17 അംഗംങ്ങളുള്ള മണ്ഡലം കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: