സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം സമാപിച്ചു

നെയ്യാറ്റിൻകര: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ സഹകരണ സംഘം ഹാളിൽ വച്ച് നടന്നു. വയോജനങ്ങൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കുക, ക്ഷേമ പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക, കേന്ദ്രം നൽകുന്ന വയോജന പെൻഷൻ 200 രൂപയിൽ നിന്ന് 3000 രൂപയായി വർദ്ധിപ്പിക്കുക, കേന്ദ്രസർക്കാർ നിർത്തലാക്കിയ റെയിൽവേ യാത്ര ഇളവ് പുനഃസ്ഥാപിക്കുക, സൗജന്യ നിരക്കിൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ആവശ്യപ്പെടുന്നത്. മണ്ഡലം സമ്മേളനം കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവംഗം പി വിജയമ്മ ഉദ്ഘാടനം ചെയ്തു.നിരാലംബരായ വയോജനങ്ങളെ സർക്കാർ സംരക്ഷിക്കണമെന്നും. ബജറ്റിൽ കൂടുതൽ തുക വയോജന സംരക്ഷണത്തിനായി മാറ്റിവയ്ക്കണമെന്നും ഉദ്ഘാടക പറഞ്ഞു.

പ്രഭാത ബുക്ക് ഹൗസ് ജനറൽ മാനേജർ പ്രൊഫ എം ചന്ദ്രബാബു, കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം എ മോഹൻദാസ്, കൗൺസിൽ സംസ്ഥാന ട്രഷറർ സുരേന്ദ്രൻ പിള്ള, അയ്യനവ മഹാജന സംഘം സംസ്ഥാന പ്രസിഡൻ്റ് ഡോ. എസ് ശശിധരൻ, എൻ അയ്യപ്പൻ നായർ, എൽ ശശികുമാർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എൻ കെ അനിതകുമാരി, എ കൃഷ്ണകുമാർ, വി എസ് പ്രേമകുമാരൻ നായർ, എൻ സജീവ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികൾ: എ മോഹൻ ദാസ് (പ്രസിഡൻ്റ്), എൻ സജീവ് കുമാർ, ടി സെൽവരാജ് (വൈസ് പ്രസിഡൻ്റുമാർ), എൻ അയ്യപ്പൻ നായർ |സെക്രട്ടറി), എൻ മോഹനൻ നായർ, വി ജലജാധരൻ നായർ ( ജോയിൻ്റ് സെക്രട്ടറിമാർ) എൽ ശശികുമാർ (ട്രഷറർ)

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: