പത്തനംതിട്ട: ളാഹക്ക് സമീപം പുതുക്കടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഒരു കുട്ടി അടക്കം ഏഴുപേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5:30 നാണ് അപകടം സംഭവിച്ചത്. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ദർശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന വഴിയായിരുന്നു അപകടം. ആരുടേയും പരിക്ക് ഗുരുതരമുള്ളതല്ല. 34 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്
