മാനന്തവാടിയിൽ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. കാട്ടിക്കുളം 55ൽ വെച്ചാണ് അപകടം ഉണ്ടായത്.
കർണാടക ആർടിസിയുടെ ബസും ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇരുപത്തിയഞ്ചോളം പേർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.