Headlines

ബിഎസ്എഫ് ജവാനെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം; പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്




ന്യൂഡൽഹി : പാകിസ്താന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ജവാനെ വിട്ട് നൽകിയില്ലെങ്കിൽ കടുത്ത പ്രഹരം നേരിടേണ്ടി വരും. ബിഎസ്എഫ് മേധാവി ആഭ്യന്തര സെക്രട്ടറിയെ സാഹചര്യങ്ങൾ അറിയിച്ചു. കേന്ദ്ര സർക്കാരിനോട് അഭ്യർഥനയുമായി ജവാൻ്റെ കുടുംബം. ഭർത്താവിൻ്റെ ജീവനിൽ ആശങ്കയെന്ന് ഭാര്യ രജനി പറഞ്ഞു.

തന്റെ ഭർത്താവിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സർക്കാരിനോട് കണ്ണീരോടെ അവർ അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ സുഹൃത്ത് വിളിച്ചിരുന്നു. എന്റെ ഭർത്താവിനെ ഡ്യൂട്ടിയിലായിരിക്കെ പാക് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. അവർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഞാൻ അവസാനമായി അദ്ദേഹത്തോട് സംസാരിച്ചത്.

17 വർഷമായി അദ്ദേഹം സർവീസിലുണ്ട്. എനിക്ക് അദ്ദേഹത്തെ സുരക്ഷിതമായി എത്രയും നേരത്തെ മോചിപ്പിക്കണം,” അവർ അപേക്ഷിച്ചു. ദമ്പതികൾക്ക് ഏഴ് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 1 മണിക്കാണ് ഞാൻ അവസാനമായി അദ്ദേഹവുമായി സംസാരിച്ചത്, ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് അദ്ദേഹത്തെ പാക് റേഞ്ചർമാർ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ ഞാൻ നമ്മുടെ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും അവർ പറഞ്ഞു.

സംഭവത്തിൽ ഫ്ലാഗ് മീറ്റിംഗ് നടത്താൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാക് റേഞ്ചേഴ്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ വൈകിട്ട് ബിഎസ്എഫ് ജവാൻമാരും ഉദ്യോഗസ്ഥരും അതിർത്തിയിൽ കാത്തുനിന്നെങ്കിലും പ്രതികരിച്ചില്ല.

അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നെത്തിയ ജവാനെയാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ ജവാനാണ് അതിർത്തി അബദ്ധത്തിൽ കടന്നത്. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിൾ പികെ സിംഗ് എന്ന സൈനികനാണ് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ പിടിയിലായത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: