ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് മൂന്നു വർഷം തടവും 25000 രൂപ പിഴയും. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന അയൽവാസിയായ ഒമ്പതു വയസുകാരിയെ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കണിയാം വെളിവീട്ടിൽ പ്രമീഷ്(അമ്പിളിക്കുട്ടൻ-47)-നെ ചേർത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി മൂന്നു വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.
വീട്ടിൽ അച്ഛനും അമ്മയും പുറത്തു പോയ സമയം വീടിനടുത്ത് കളിച്ച് കൊണ്ടിരുന്ന പെൺകുട്ടിക്കു നേരേ അതിക്രമം നടത്തിയതിനായിരുന്നു പൊലീസ് കേസ്. 2019ൽ പട്ടണക്കാട് പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 15 ഓളം രേഖകൾ ഹാജരാക്കുകയും ചെയ്തു. എസ്ഐമാരായ അമൃത് രംഗൻ, ജിജിൻ ജോസഫ്, സിപിഒ ആശ, പ്രിയ എന്നിവർക്കായിരുന്നു അന്വേഷണച്ചുമതല. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ടി. ബീന ഹാജരായി