മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. വയോധികന് അഞ്ച് വർഷം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ കോടതി വിധിച്ചു. തിരുവാണിയൂർ വെണ്ണിക്കുളം കൊപ്പറമ്പില്മണ്ടാനത്ത് വേലായുധൻ (70) നെയാണ് ശിക്ഷിച്ചത്.
മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാറിന്റേതാണ് ഉത്തരവ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്. ജമുന ഹാജരായി.

