Headlines

അയൽവാസികളായ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ 51 വയസുകാരൻ അറസ്റ്റിൽ

കോഴിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരൻ പോക്‌സോ കേസിൽ അറസ്റ്റിൽ. അയൽവാസികളായ 2 പെൺകുട്ടികളെയാണ് പ്രതി സ്വന്തം വീട്ടിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയത്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.

പീഡന വിവരം കുട്ടികൾ സുഹൃത്തുക്കളോട് പറയുകയും ഇവർ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. കുട്ടികളുടെ രക്ഷിതാക്കൾ താമരശ്ശേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: