കിവികളെ അരിഞ്ഞു വീഴ്ത്തി ഷമി, കണക്കുകൾ തീർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ; ന്യൂസിലന്റിനെ തകർത്തത് 70 റൺസിന്

മുംബൈ:ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യക്ക് ഫൈനല്‍ പ്രവേശം. ഇന്ത്യ ഉയര്‍ത്തിയ 397 റണ്‍സ്  വിജയലക്ഷ്യം  പിന്തുടര്‍ന്ന  കിവീസിന് 48.5 ഓവറില്‍ 327 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.
119 പന്തില്‍ നിന്ന് 134 റണ്‍സ് നേടിയ ഡാരല്‍ മിച്ചലും 73 പന്തില്‍ 69 റണ്‍സ് നേടിയ കെയ്ന്‍ വില്ല്യംസസണുമാണ് ന്യൂസിലന്‍ഡിന്റെ ടോസ് സ് കോറര്‍മാര്‍. ഷമിയുടെ 7 വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. 

മറുപടി ബാറ്റിങ്ങില്‍ കിവീസിന് 30 റണ്‍സെടുക്കുന്നതിനിടെ ഡെവോണ്‍ കോണ്‍വെയെ നഷ്ടമായി. 15 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്. പിന്നീട് 22 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയെയും ഷമി തന്നെ പുറത്താക്കി ന്യൂസിലന്‍ഡ് സ്‌കോര്‍ 39 ല്‍ നില്‍ക്കെ എട്ടാമത്തെ ഓവറിലായിരുന്നു വിക്കറ്റ്. 

എന്നാല്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലും ചേര്‍ന്ന് കരകയറ്റി ഇരുവരും ടീമിനെ 220 എന്ന മെച്ചപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു. എന്നാല്‍ 73 പന്തില്‍ നിന്ന് 69 റണ്‍സെടുത്താണ് കെയ്ന്‍ വില്ല്യംസണ്‍ പുറത്തായി. പിന്നീടെത്തിയ ടോം ലാഥത്തിന് അക്കൗണ്ട് തുറക്കാനാകാതെ മടങ്ങി. എന്നാല്‍ മറുവശത്ത് ഡാരല്‍ മിച്ചല്‍ 
സെഞ്ച്വറി ഇന്നിങ്‌സോടെ നില ഉറപ്പിച്ചത് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആക്രമിച്ച് കളിക്കാന്‍ തടങ്ങിതതോടെ വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. 

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 29 പന്തില്‍ 47 റണ്‍സ് നേടിയ രോഹിത് ശര്‍മ ഇന്ത്യന്‍ സ്‌കോര്‍ 71 ല്‍ നില്‍ക്കെയാണ് മടങ്ങിയത്. ഒമ്പതാം ഓവറില്‍ സൗത്തിയുടെ പന്തില്‍ വില്യംസണ് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. നാല് സിക്‌സുകളും നാല് ഫോറുമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

രോഹിത് പുറത്തായതിന് ശേഷം ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ സ്‌കോറിങ് വേഗം കൂട്ടി. എന്നാല്‍ അര്‍ധഞ്ച്വെറിയും കടന്ന് കുതിച്ച ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശീയ താരത്തിന്  പേശീവലിവ് കാരണം മൈതാനത്തിന് പുറത്ത് പോകേണ്ടിവന്നു. ഏകദിന കരിയറിലെ 13-ാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയാണ് ഗില്‍ മടങ്ങിയത്. 65 പന്തില്‍ 75 റണ്‍സ് നേടിയ ഗില്ലിന്റെ ഇന്നിങ്‌സില്‍ എട്ട് ഫോറും രണ്ട് സിക്‌സുമാണ് ഉണ്ടായിരുന്നത്. 

ക്രീസിലെത്തില്‍ കോഹ് ലി സച്ചിന്റെ 49 സെഞ്ച്വറികളെന്ന റെക്കോര്‍ഡും മറിടന്നു. മത്സരത്തില്‍  108 പന്തുകളില്‍ 106 റണ്‍സ് നേടിയ കോഹ് ലിയുടെ ഇന്നിങ്സ് ഒമ്പത് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു. 44 മത്തെ ഓവറില്‍ സൗത്തിയുടെ ഓവറില്‍ കോണ്‍വെയ്ക്ക് ക്യാച്ച് നല്‍കിയാന് താരം മടങ്ങുന്നത്. 

67 പന്തില്‍ സെഞ്ച്വറി തികച്ച് ശ്രേയാസ് അയ്യരും മികച്ച പ്രകടനം കാഴച്‌വെച്ചു. നാല് ഫോറും എട്ട് സിക്്‌സും അടങ്ങുന്നതായിരുന്നു ശ്രേയാസിന്റെ ഇന്നിങ്‌സ്. 70 പന്തില്‍ 107 റണ്‍സെടുത്ത അയ്യരെ ട്രെന്‍ഡ് ബോള്‍ട്ട് പുറത്താക്കുകയായിരുന്നു. പീന്നീട് ഗില്‍ ക്രീസില്‍ തിരിച്ചെത്തി. 66 പന്തില്‍ നിന്ന് 80 റണ്‍സ് നേടി പുറത്തായി. 20 പന്തില്‍ 39 റണ്‍സ് നേടി കെ എല്‍ രാഹുല്‍ പുറത്താകാതെ നിന്നു. സൂര്യകുമാര്‍ രണ്ട് പന്തില്‍ ഒരു റണ്‍സ് നേടി. 

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: