അഹമ്മദാബാദ്: പരിക്കേറ്റ് പുറത്തായ പേസര്‍ മുഹമ്മദ് ഷമിക്ക് പകരം മലയാളി താരം സന്ദീപ് വാര്യരെ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. കാലിനേറ്റ പരിക്കിനെ തുടര്‍ന്നു ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണ് ഷമി.
സന്ദീപ് വാര്യര്‍ അഞ്ച് മത്സരങ്ങള്‍ നേരത്തെ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. രണ്ട് വിക്കറ്റുകളും നേടി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് ടീമുകളില്‍ താരം അംഗമായിരുന്നു.
50 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് സന്ദീപിനെ ഗുജറാത്ത് ടീമിലെത്തിച്ചത്. നാളെയാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങുന്നത്. 24നാണ് ഗുജറാത്തിന്റെ ആദ്യ മത്സരം. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍

