മാനന്തവാടി : മാനന്തവാടി നഗരത്തെ ഭീതിയിലാഴ്ത്തി കാട്ടാന വിളയാട്ടം തുടരുകയാണ്. ജനങ്ങൾക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലിറങ്ങിയ ആനയെ മയക്കുവെടി വെച്ച് കാട്ടിലേക്ക് അയക്കുകയാണ് പോംവഴിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണ്. അതിനാൽ മയക്കുവെടി വെക്കൽ സാധ്യമല്ല. മയക്ക് വെടി വെക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി തുടങ്ങിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം. കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.കർണാടകത്തിലെ വേലൂർ റേൻജിൽ സ്ഥിരമായി കാപ്പിത്തോട്ടങ്ങളിൽ ഇറങ്ങിയ ആനയെ ജനുവരി 16 ആണ് വേലൂർ റേഞ്ചിൽ നിന്ന് പിടിച്ച് റേഡിയോ കോളർ പിടിപ്പിച്ച് നാഗർഹോള ദേശീയ ഉദ്യാനത്തില്‍ വിട്ടത്. ഈ ആനയാണ് മാനന്തവാടി നഗരത്തെ ഭീതി വിതച്ചിരിക്കുന്നത്
