കൊച്ചി: എറണാകുളം ഞാറക്കൽ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഐ ഷിബു ആണ് തൂങ്ങിമരിച്ചത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ഇദ്ദേഹം കഴിഞ്ഞദിവസം ഏറെ മദ്യപിച്ചിരുന്നതായായും പൊലീസുകാര്‍ പറഞ്ഞു. ഇതിനെ തുടർന്നാവാം ജീവനൊടുക്കിയതെന്നാണ് പൊലീസുകാര്‍ പറയുന്നത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.


