നടൻ ബാലയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ഗായിക അമൃത സുരേഷ്. മകൾ അവന്തികയെ തന്നെ കാണിക്കാതെ അമൃത പിടിച്ചു വച്ചിരിക്കുകയാണെന്നായിരുന്നു ബാലയുടെ ആരോപണം. തന്റെ പണം തട്ടിയെടുത്തെന്നും തനിക്കെതിരെ പോക്സോ കേസ് നൽകിയെന്നും ബാല ആരോപിച്ചിരുന്നു. തുടർന്നാണ് തന്റെ അഭിഭാഷകർക്കൊപ്പമുള്ള വിഡിയോയിലൂടെ അമൃത മറുപടി നൽകിയത്. വിവാഹ മോചനത്തിന്റെ സമയത്ത് ഇരുവരും ഒപ്പിട്ട നിബന്ധനകളും അമൃത പുറത്തുവിട്ടു.
രണ്ട് പേരും പരസ്പര ധാരണയോടെയാണ് വിവാഹ മോചനം നടത്തിയത്. യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതായി ഒന്നും ചെയ്യില്ലെന്നായിരുന്നു കരാർ. എന്നാൽ ഇത് ലംഘിച്ചു കൊണ്ടാണ് ബാല ഇത്രയും വർഷമായി സോഷ്യൽ മീഡിയയിലൂടെ പല ആരോപണങ്ങളും അമൃതയ്ക്കെതിരെ നടത്തുന്നതെന്നാണ് അഭിഭാഷകർ പറയുന്നത്
18 വയസ് തികയുന്നതുവരെ മകളുടെ അവകാശം അമൃതയ്ക്കാണ്. കുടുംബകോടതിയിൽ വച്ച് രണ്ടാം ശനിയാഴ്ചകളിൽ 10 മണി വരെ നാല് മണിവരെ കുഞ്ഞിനെ കാണാനാവുക. പറഞ്ഞ സമയത്ത് കാണാൻ വന്നില്ലെങ്കിൽ ആ മാസം കാണാൻ പറ്റില്ല. മാത്രമല്ല അടുത്ത മാസം കുട്ടിയെ കാണണമെന്നുണ്ടെങ്കിൽ നേരത്തെ അറിയിക്കേണ്ടതുണ്ട്. ഇതല്ലാത്ത പക്ഷം കുട്ടിയേയും കൊണ്ട് അമൃത കോടതിയിൽ എത്തേണ്ടതില്ല. വിവാഹമോചനം നേടി ആദ്യ രണ്ടാം ശനിയാഴ്ചയിൽ അമൃതയും അമ്മയും കുട്ടിയേയും കൊണ്ട് കോടതിയിൽ എത്തിയെങ്കിലും ബാല കുട്ടിയെ കാണാൻ എത്തിയില്ല എന്നാണ് അഭിഭാഷകർ വ്യക്തമാക്കിയത്.
മകളെ കാണണം എന്ന് സോഷ്യൽ മീഡിയയിൽ മറ്റും പറയുന്നത് അല്ലാതെ മകളെ കാണണം എന്നാവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നാണ് അകത്ത പറയുന്നത്. താൻ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുന്നു എന്ന് കാണിക്കാനും തന്നെ തേജോവധം ചെയ്യാനുമാണ് ബാല ആരോപണം ഉന്നയിക്കുന്നത് എന്നും അമൃത കൂട്ടിച്ചേർത്തു.
25 ലക്ഷം രൂപയാണ് അമൃതയ്ക്ക് കോമ്പൻസേഷൻ നൽകിയത്. കുട്ടിയെ വളർത്താനോ പഠനത്തിനോ വിവാഹത്തിനോ പണം നൽകില്ല എന്ന് ബാല ഡോക്യുമെന്റിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകർ പറഞ്ഞു. കുട്ടിയുടെ ഒരേ ഒരു രക്ഷിതാവായി അമൃതയെ നിയമിക്കുന്നതിൽ യാതൊരു എതിർപ്പുമില്ല എന്ന് ബാല സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ പിതാവായി എന്നും ബാലയുടെ പേരാക്കാം വച്ചിരിക്കുക എന്ന കാര്യം ലംഘിച്ചിട്ടുമില്ല. തനിക്കെതിരെ പോക്സോ കേസ് കൊടുത്തു എന്ന ബാലയുടെ ആരോപണത്തിനും അഭിഭാഷകർ മറുപടി നൽകി.ബാലക്കെതിരെ പോക്സോ കേസ് കൊടുത്തതായി രേഖയില്ല. പോക്സോ പ്രകാരം കേസ് ഉണ്ടെങ്കിൽ പോലീസ് റിമാൻഡ് ചെയ്യേണ്ടതാണ്. അത് സംഭവിച്ചിട്ടില്ല. പോക്സോ കേസ് കൊടുത്തു എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തിയതായാണ് അവർ വ്യക്തമാക്കിയത്. അമൃതയ്ക്കു മാത്രമാകും കുഞ്ഞിന്റെ ചുമതല എന്നും പറയുന്നുണ്ട്. മൈനർ ആയ കുഞ്ഞിന്റെ കാര്യങ്ങൾ ഒന്നിലും ബാല ഇടപെടില്ല എന്നും പറയുന്നുണ്ട്. ഇനിയും ഉടമ്പടി പ്രകാരം പറഞ്ഞ കാര്യങ്ങളിൽ ലംഘനമുണ്ടായാൽ നിയമപരമായി നേരിടാൻ അഭിഭാഷകർക്ക് അമൃത അനുവാദം നൽകിയിട്ടുണ്ട്.
