ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗായികയും നടിയുമായ മല്ലിക രജ്പുത് (വിജയ് ലക്ഷ്മി) വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. 35 വയസായിരുന്നു. കുടുംബാംഗങ്ങള്‍ ഉറങ്ങുന്ന സമയത്തായിരുന്നു സംഭവമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അമ്മ സുമിത്ര സിംഗ് പറഞ്ഞു.ചൊവ്വാഴ്ചയാണ് സംഭവം. യുവതിയുടെ മൃതദേഹം വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

