പത്തനംതിട്ട: ശബരിമലയിൽ സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ പെൺകുട്ടിയ്ക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം കാട്ടാക്കടയിൽ പ്രശാന്തിന്റെ മകൾ ആറു വയസുകാരി നിരഞ്ജനയ്ക്കാണ് പാമ്പ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം.
കുട്ടിയെ ഉടനടി പമ്പ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു. ആന്റി വെനം ഇൻജെക്ഷൻ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്.
സംഭവ കൂടുതൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനം.അയ്യപ്പന്മാർക്ക് അടിയന്തര വൈദ്യ സഹായം നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പമ്പയിലും സന്നിധാനത്തും ക്രമീകരിച്ചിട്ടുണ്ട് എന്ന് ഡി എം ഓ അറിയിച്ചു. അതേസമയം, സന്നിധാനത്തേക്കുള്ള യാത്രാ വഴികളിൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും നിർദേശിച്ചു.

