ഭുവനേശ്വർ: പതിനാറ് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് ഒഡീഷയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി. തൻ്റെ മടക്കത്തിന് മുമ്പ് രണ്ട് രോഗികൾക്കാണ് ജന്മേഷ് ലെങ്ക പുതുജീവൻ നൽകിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഫെബ്രുവരി 12 ന് ജന്മേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിആർ നൽകിയിട്ടും തുടർന്നുള്ള രണ്ടാഴ്ച തീവ്രപരിചരണ സംഘത്തിൻ്റെ തുടർച്ചയായ ശ്രമങ്ങൾ നടത്തിയിട്ടും കുഞ്ഞു ജന്മത്തെ രക്ഷിക്കാൻ സാധിച്ചില്ല. രണ്ടാഴ്ചത്തെ ശ്രമങ്ങൾ വിഫലമാക്കി ഇക്കഴിഞ്ഞ ശനിയാഴ്ച ജന്മേഷ് ഈ ലോകത്തോട് വിടപറഞ്ഞു. അതേസമയം ജന്മേഷ് ലെങ്കയുടെ മാതാപിതാക്കൾ എടുത്ത ധീരമായ തീരുമാനമാണ് മറ്റുള്ളവർക്ക് പ്രതീക്ഷയുടെ ദീപമായി മാറിയത്.
അവയവദാനത്തിൻ്റെ സാധ്യതകൾ ആശുപത്രി അധികൃതരെ പറഞ്ഞുമനസിലാക്കുകയായിരുന്നു. കുഞ്ഞ് മരിച്ചതിൻ്റെ അതീവ വേദനയിലും ജന്മേഷിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായി. ഡോക്ടർഹിയിലെ ഐഎൽബിഎസിൽ ചികിത്സയിലുണ്ടായിരുന്ന കുട്ടികൾക്ക് ജന്മേഷിൻ്റെ കരൾ ദാനം ചെയ്തു. വൃക്കകൾ ഭവനേശ്വർ എയിംസിൽ ചികിത്സയിലുള്ള മറ്റൊരു കുട്ടിക്കും ദാനം ചെയ്തു.
