തൃശൂര്‍: ചേര്‍പ്പില്‍ കോള്‍പ്പാടത്ത് അസ്ഥികൂടം കണ്ടെത്തി. പാടത്തെ വെള്ളം വറ്റിച്ച് കൃഷിക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നെല്‍ കൃഷിക്ക് വേണ്ടി ട്രാക്ടര്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിലാണ് ജീവനക്കാര്‍ അസ്ഥികൂടം കണ്ടെത്തിയത്. ചിതറിയ നിലയിലായിരുന്നു അസ്ഥികൂടം. കാണാതായവരെ കേന്ദ്രീകരിച്ച് ഉള്‍പ്പടെ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

