ഹൈദരാബാദ്: ബോളിവുഡ് നടൻ അഖിൽ മിശ്ര (67) അന്തരിച്ചു. ഹൈദരാബാദിൽ ഷൂട്ടിങ്ങിന് എത്തിയ നടനെ താമസ സ്ഥലത്തെ അടുക്കളയിൽ തെന്നി വീണ് തലയ്ക്ക് അടിയേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. അടുക്കളയിൽ കസേരയിൽ കയറി എന്തോ ചെയ്യാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ അഖിൽ മിശ്രയുടെ തല ഇടിക്കുകയായിരുന്നു. തലയിൽ നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ കണ്ടെത്തിയ നടനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ആമിർ ഖാൻ നായകനായ ‘ത്രീ ഇഡിയറ്റ്സ്’ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.’ത്രീ ഇഡിയറ്റ്സി’ലെ ലൈബ്രേറിയൻ ഡുബൈയെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ അഖിൽ മിശ്ര, ഡോൺ, ഗാന്ധി മൈ ഫാദർ, ശിക്കാർ, കൽക്കട്ട മെയിൽ, തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. ദോ ദിൽ ബഡേ ഏക് ദോരി സേ, ഉത്തരൻ, പർദേസ് മേ മിലാ കോയി അപ്ന ശ്രീമാൻ ശ്രീമതി തുടങ്ങിയ ടെലിവിഷൻ ഷോകളുടെയും ഭാഗമായിട്ടുണ്ട്. ജർമൻ നടി സുസെയ്ൻ ബെർണർട്ട് ആണ് ഭാര്യ.
