ഇടുക്കി: പുസ്തക ലോഡിനൊപ്പം കിലോക്കണക്കിന് കഞ്ചാവും. പാഠപുസ്തകങ്ങളുടെ ഒപ്പം ലോറിയിൽ കഞ്ചാവ് കടത്തിയ കേസിൽ 2 യുവാക്കൾക്ക് 14വർഷം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അനന്തു കെ പ്രദീപ്, അതുൽ റെജി എന്നിവരാണ് പ്രതികൾ. തൊടുപുഴ എൻഡിപിഎസ് കോടതി ആണ് ശിക്ഷ വിധിച്ചത്.
എൻസിഇആർടിയുടെ പുസ്തക ലോഡിനൊപ്പമായിരുന്നു 62 കിലോ കഞ്ചാവ് കടത്താൻ ശ്രമം നടന്നത്. 2020 മെയ് മാസമായിരുന്നു സംഭവം. പ്രതികൾക്ക് 14 വർഷം കഠിന തടവിനും 1,00000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചത്.

