പിതാവ് മരിച്ചതിന് പിന്നാലെ 60 കാരിയായ അമ്മയെ വിവാഹം കഴിക്കാനായി ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം തടവ്



       

അറുപതുവയസുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത‌ 38കാരനായ മകന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ഉത്തർ പ്രദേശിലെ ബുലന്ദ്ഷെഹർ ഫാസ്റ്റ്ട്രാക്ക് കോടതിയുടെ ഉത്തരവ്. 2023 ജനുവരി 22നായിരുന്നു കേസിൽ മകൻ അറസ്റ്റിലായത്. സംഭവത്തിൽ 38കാരന്റെ സഹോദരനാണ് പൊലീസിൽ പരാതിപ്പെട്ടത്. പ്രായമായ അമ്മയോട് കന്നുകാലിക്ക് പുല്ല് കെട്ട് കൊണ്ട് വരുവാൻ കൂടെ ചെല്ലാൻ സഹോദരൻ ആവശ്യപ്പെട്ടെന്നും വയലിലെത്തിയപ്പോൾ അമ്മയെ പീഡിപ്പിച്ചെന്നുമായിരുന്നു പൊലീസിൽ സഹോദരൻ നൽകിയ പരാതി.

പരിക്കുകളോടെ തിരികെ വീട്ടിലെത്തിയ അമ്മ പറഞ്ഞാണ് വിവരം അറിഞ്ഞതെന്നും പിന്നാലെ തന്നെ പൊലീസിൽ പരാതിപ്പെട്ടുവെന്നുമാണ് സഹോദരന്റെ മൊഴി. കുടുംബത്തിൽ വിവരം ചർച്ച ചെയ്ത് തീരുമാനിക്കാനുള്ള നിർദ്ദേശത്തോട് അമ്മ തനിക്കൊപ്പം ഭാര്യയായി താമസിക്കട്ടേ എന്നായിരുന്നത്രെ മുതിർന്ന സഹോദരൻ പ്രതികരിച്ചതെന്നും പരാതിക്കാരൻ പൊലീസിനോട് വിശദമാക്കി‌.

പത്ത് വർഷം മുൻപായിരുന്നു 60കാരിയുടെ ഭർത്താവ് മരണപ്പെട്ടത്. തനിക്ക് മകനിൽ നിന്ന് നേരിടേണ്ടിവന്ന ഈ ക്രൂരത ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടുമെന്നും സ്ത്രീ കോടതിയിൽ പറഞ്ഞു.

തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി വരുൺ മോഹിത് നിഗം കേസിൽ വിധി പറഞ്ഞത്. തന്റെ കരിയറിൽ ആദ്യമായാണ് ഇത്തരമൊരു കേസിൽ വിധി പറയേണ്ടി വരുന്നതെന്ന് വ്യക്തമാക്കിയാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്. കേസിന്റെ വിചാരണയിൽ ഉടനീളം മകൻ തന്നെ ബലാത്സംഗം ചെയ്ത ഭീകരനായാണ് അമ്മ പറഞ്ഞിരുന്നതെന്നും 20 മാസത്തിനുള്ളിൽ കേസിൽ വിധി പ്രഖ്യാപിക്കുകയാണെന്നും ജഡ്ജി പറഞ്ഞു. കേസ് അന്വഷണം വേഗത്തിൽ പൂർത്തിയാക്കിയ ഉദ്യോഗസ്ഥരേയും കോടതി അഭിനന്ദിച്ചു.

“ഈ സാഹചര്യത്തിൽ, ലൈംഗിക ബന്ധത്തിനോ ബലാത്സംഗത്തിനോ തെളിവില്ലെന്ന ഒരു ഡോക്ടരുടെ അഭിപ്രായംപോലും അമ്മയുടെ ബലാത്സംഗ ആരോപണത്തെ അവിശ്വസിക്കാൻ പര്യാപ്തമല്ല.”- കോടതി വ്യക്തമാക്കി. പ്രതിക്ക് 51,000 രൂപ പിഴയും കോടതി വിധിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: