ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കും. രാജസ്ഥാനില്‍ നിന്നാകും സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി സോണിയ ഡല്‍ഹിയിലെ വസതിയില്‍ നിന്നും ജയ്പൂരിലേക്ക് പോയി.
മക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജയ്പൂരില്‍ പത്രികാ സമര്‍പ്പണവേളയില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 25 വര്‍ഷം ലോക്‌സഭയില്‍ അംഗമായിരുന്ന ശേഷമാണ് സോണിയാഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.
സോണിയ മത്സരിച്ചിരുന്ന യുപിയിലെ റായ്ബറേലി മണ്ഡലത്തില്‍ ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന സോണിയാഗാന്ധി ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

