Headlines

ജർമ്മനിയെ തകർത്ത് സ്പെയിൻ യൂറോ കപ്പ് സെമി ഫൈനലിൽ

യൂറോ കപ്പില്‍ ആതിഥേയരായ ജർമ്മനിയെ തകർത്ത് സ്പെയിൻ സെമി ഫൈനലില്‍. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആയിരുന്നു.സ്പെയിനിന്റെ വിജയം. 119ആം മിനുട്ടിലാണ് സ്പെയിന്റെ വിജയഗോള്‍ വന്നത്. ഇന്ന് തുടക്കം മുതല്‍ വാശിയേറിയ മത്സരമാണ് കാണാൻ ആയത്‌. ഇരു ടീമുകളും അഗ്രസീവ് ആയാണ് കളിച്ചത്. പ്രത്യേകിച്ച്‌ ജർമ്മനിയുടെ ഇന്നത്തെ സമീപനം കൂടുതല്‍ ഫിസിക്കല്‍ ആയിരുന്നു.

ഇടക്കിടെ ഫൗളുകള്‍ കളിയുടെ രസം കൊല്ലിയായ. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ സ്പാനിഷ് താരം പെഡ്രി പരിക്കേറ്റ് പുറത്ത് പോയി. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാൻ ആയില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആണ് സ്പെയിന്റെ ഗോള്‍ വന്നത്.

51ആം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് പന്ത് കൈക്കലാക്കിയ യമാല്‍ ബോക്സിലേക്ക് റണ്‍ ചെയ്ത് വന്ന ഡാനി ഓല്‍മോയെ കണ്ടെത്തി. ഓല്‍മോയുടെ അളന്നു മുറിച്ച ഫിനിഷ് സ്പെയിനെ മുന്നില്‍ എത്തിച്ചു. സ്കോർ 1-0.

ഈ ഗോളിന് ശേഷം ജർമ്മനി ഉണർന്നു കളിച്ചു. ഫുള്‍കർഗുനെ അവർ സബ്ബായി ഇറക്കി. ഫുല്‍കർഗിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുന്നത് കാണാൻ ആയി. ജർമ്മനി മുള്ളറിനെയും സബ്ബായി കളത്തില്‍ എത്തിച്ചു. തുടർച്ചയായ അറ്റാക്കുകള്‍ക്ക് ഒടുവില്‍ ഫ്ലോറിയൻ വിർട്സിലൂടെ ജർമ്മനി 89ആം മിനുട്ടില്‍ സമനില നേടി.

കിമ്മിച്ച്‌ ഫാർ പോസ്റ്റില്‍ നിന്ന് ഒരു ഹെഡറിലൂടെ പിറകോട്ട് നല്‍കിയ പാാ ഫസ്റ്റ് ടച്ച്‌ ഫിനിഷിലൂടെ വിർട്സ് ലക്ഷ്യത്തില്‍ എത്തിക്കുക ആയിരുന്നു. സ്കോർ 1-1. കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ ഇരു ടീമിനും ഒരോ വലിയ അവസരം ലഭിച്ചു എങ്കിലും സ്കോർ 1-1ല്‍ തുടർന്നു.

അവസാനം 119ആം മിനുട്ടില്‍ സ്പെയിൻ വിജയ ഗോള്‍ കണ്ടെത്തി. ഡാനു ഒല്‍മോയുടെ ഒരു ക്രോസില്‍ നിന്ന് മൊറേനോയുടെ ഹെഡറിലൂടെ ആയിരുന്നു സ്പെയിന്റെ രണ്ടാം ഗോള്‍. ഇതിനു ശേഷം ഒരു ഗോള്‍ മടക്കാനുള്ള സമയം ജർമ്മനിക്ക് ഉണ്ടായിരുന്നില്ല.

ഇനി ഫ്രാൻസിനെ ആകും സ്പെയിൻ സെമിയില്‍ നേരിടുക.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: