കമിൻസിനെ മറികടന്ന് സ്റ്റാർക്; ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസീസ് ബോളർ മിച്ചൽ സ്റ്റാർക്

ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസ്ട്രേലിയൻ ബോളർ മിച്ചൽ സ്റ്റാർക്. 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ‌ാർകിനെ സ്വന്തമാക്കിയത്. ഇരുപതര കോടിക്ക് സൺ റൈസേഴ്‌സ് ഹൈദരാബാദ് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെ സ്വന്തമാക്കി. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനെ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. 11.75 കോടി രൂപയ്ക്ക് ഹർഷൽ പട്ടേലിനെ പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു.

ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിനെയും സൺ റൈസേഴ്സ് ഹൈദരാബാദ് ക്യാംപിലെത്തിച്ചു. രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഹെഡിനെ 6.80 കോടി രൂപയ്ക്കാണ് ഹൈദരാബാദ് ടീമിലെത്തിച്ചത്. രചിൻ രവീന്ദ്രയെയും ( 1.80 കോടി) ഷാർദുൽ ഠാക്കൂറിനെയും ( 4 കോടി ) ചെന്നൈ സൂപ്പർകിങ്സ് സ്വന്തമാക്കി. ജെറാൾഡ് കോട്സീ – മുംബൈ ഇന്ത്യൻസ് (5 കോടി) അസ്മത്തുള്ള ഒമർസായി – ഗുജറാത്ത് ( 50 ലക്ഷം).

വെസ്റ്റ് ഇൻഡീസിൻ്റെ റോവ്‌മൻ പവലിനെ 7.40 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഹാരി ബ്രൂക്കിനെ ( 4 കോടി ) ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചപ്പോൾ സ്റ്റ‌ീവ് സ്മിത്, മനീഷ് പാണ്ഡെ, കരുൺ നായർ എന്നിവരെ ആദ്യഘട്ടത്തിൽ വാങ്ങാൻ രംഗത്തുവന്നില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: