Headlines

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ; ഡയറക്ടർ ബോർഡിൽ നിന്ന് പാർവതി തിരുവോത്തിനെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്‍ഡിസി) ഡയറക്ടർ ബോർഡിൽ നിന്ന് നടി പാർവതി തിരുവോത്തിനെ ഒഴിവാക്കി. തന്നെ ബോർഡിൽ നിന്ന് ഒഴിവാക്കണമെന്ന പാർവതിയുടെ ആവശ്യം പരി​ഗണിച്ചാണ് നീക്കം. ബോർഡിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അവർ കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർക്കു കത്തു നൽകിയിരുന്നു.

ബോർഡ് അംഗങ്ങളായിരുന്ന ശങ്കർ മോഹൻ, നടി മാലാ പാർവതി എന്നിവരെ കഴിഞ്ഞ മാസം പുനഃസംഘടനയുടെ ഭാഗമായി നീക്കിയിരുന്നു. പകരം ക്യാമറമാൻ പി.സുകുമാർ, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവരെ ഉൾപ്പെടുത്തി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: