തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. ആറു മാസത്തെ കുടിശികയാണ് നിലനിൽക്കുന്നത്. ഏപ്രിൽ മുതൽ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കുകയാണെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. ഒരു മാസത്തെ ക്ഷേമ പെൻഷന് മാത്രമായി 900 കോടി രൂപയാണ് വേണ്ടത്. വെള്ളിയാഴ്ച പെൻഷൻ വിതരണം ചെയ്യും.
ക്ഷേമപെൻഷൻ നൽകാത്തതിൽ ഇടതുമുന്നണി യോഗത്തില്‍ സിപിഐ വിമര്‍ശനം ഉന്നയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്.
പെന്‍ഷന്‍ കുടിശികയാകുന്നത് പ്രചാരണത്തിൽ തിരിച്ചടിയാകുമെന്നു സിപിഐ ചൂണ്ടിക്കാട്ടി. പെൻഷൻ എത്രയും വേഗം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു

