എം.ആർ. അജിത് കുമാറിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവി ശുപാർശ ചെയ്തു

തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കുള്ള യാത്രയിൽ ട്രാക്ടർ ഉപയോഗിച്ച സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവി ശുപാർശ ചെയ്തു. അജിത് കുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് ഇപ്പോൾ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. തിങ്കളാഴ്ചയാണ് പോലീസ് മേധാവി സർക്കാരിന് ഈ ശുപാർശ നൽകിയത്. വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാണ് ഉചിതമെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: