Headlines

എന്‍.സി.പി മന്ത്രിക്ക് മാറ്റമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. 5വര്‍ഷവും എ.കെ ശശീന്ദ്രന്‍ തന്നെയായിരിക്കും മന്ത്രിയെന്നും പി സി ചാക്കോ

എന്‍.സി.പി മന്ത്രിക്ക് മാറ്റമില്ലെന്ന് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. 5വര്‍ഷവും എ.കെ ശശീന്ദ്രന്‍ തന്നെയായിരിക്കും എന്‍.സി.പി യുടെ മന്ത്രിയെന്നും പി സി ചാക്കോ

തൃശൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം

രണ്ടര വര്‍ഷം കഴിഞ്ഞാല്‍ തന്നെ മന്ത്രിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെന്ന തോമസ് കെ. തോമസ് എം എല്‍ എയുടെ അവകാശ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു .എം എൽ എ ആകുന്നവർ മന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല .

എന്നാൽ അത്തരം ആഗ്രഹങ്ങൾ ആദ്യം പറയേണ്ടത് പാർട്ടിയിലാണ് അല്ലാതെ സ്വന്തം ആഗ്രഹ പ്രകാരം ആരെങ്കിലും എന്തെങ്കിലും എവിടെയെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും പക്ഷെ അവർ അത് തിരുത്താൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു .

പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിൽ തന്നെയാണ് പറയേണ്ടതെന്നും അല്ലാതെ പുറത്തു പറയുന്നത് തെറ്റാണെന്നും പറഞ്ഞ പി സി ചാക്കോ അത് ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: