തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിധി നിർണയത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് തടയിടാൻ നടപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വരാനിരിക്കുന്ന കലോത്സവത്തിൽ കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധത്തിന് കർശന വിലക്കാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിധിയിൽ ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. വേദിയിലോ റോഡിലോ കുട്ടികളെ ഇറക്കി പ്രധിഷേധിച്ചാൽ അധ്യാപകർക്കും നൃത്താധ്യാപകര്‍ക്കും എതിരെ കേസ് എടുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് നാളുകൾക്കു മുൻപ് സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനത്തിൽ കുട്ടികളെ ഇറക്കി വലിയ തോതിലുള്ള പ്രതിഷേധം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

