ന്യൂഡൽഹി: രാവിലെ ചായ കൊണ്ടുവരാൻ താമസിച്ചതിൽ പ്രകോപിതനായി ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കെലപ്പടുത്തി. സുന്ദരി (50) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തി. ഇവരുടെ ഭർത്താവായ ധരംവീറിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിക്ക് സമീപം ഗാസിയാബാദിലെ ഭോജ്പൂർ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്.
രാവിലെ ചായ കൊണ്ടുവരാൻ താമസിക്കുമെന്ന പറഞ്ഞ ഭാര്യയുമായി പ്രതി വഴക്കുണ്ടാക്കി. വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. ഈ സമയം, ദമ്പതികളുടെ നാല് മക്കൾ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിലവിളി കേട്ട് അയൽവാസികളാണ് വീട്ടിലേക്ക് എത്തിയത്. രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് അയൽവാസികൾ കണ്ടത്. തുടർന്ന് ലോക്കൽ പൊലീസിൽ വിവരമറിയിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പിന്നിൽ നിന്ന് കഴുത്തിൽ ആക്രമിക്കുകയായിരുന്നുവെന്നും ഇതാണ് മരണകാരണമെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) ഗ്യാൻ പ്രകാശ് റായ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
