സുഹൃത്തിന്റെ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: സുഹൃത്തിന്റെ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. കൊച്ചി മരടിലാണ് സംഭവം. ചെങ്ങമനാട് സ്വദേശി ആതിര (26) യാണ് മരട് പോലീസിന്റെ പിടിയിലായത്. സുഹൃത്തിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 79 ഗ്രാമോളം വരുന്ന സ്വർണാഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്.

കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം. അന്നേദിവസം സുഹൃത്തിന്റെ വീട് സന്ദർശിച്ച ആതിര വീട്ടുകാർ കാണാതെ അലമാരയിൽ സൂക്ഷിച്ച സ്വർണം കൈക്കലാക്കി കടന്നുകളയുകയായിരുന്നു. രണ്ടുദിവസത്തിനു ശേഷമാണ് സ്വർണം നഷ്ടപ്പെട്ടകാര്യം വീട്ടുകാർ അറിയുന്നത്. സംശയംതോന്നിയ വീട്ടുകാർ പ്രതിയെ വിളിച്ചുചോദിച്ചപ്പോൾ പരസ്പ‌രവിരുദ്ധമായി സംസാരിച്ചു.

തുടർന്ന് പരാതിക്കാരി ആതിരയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. താൻ പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ പ്രതി മോഷ്ടിച്ച ആഭരണങ്ങൾക്കു പകരം മുക്കുപണ്ടങ്ങൾ പരാതിക്കാരിയുടെ വീട്ടിൽ കൊണ്ടുപോയി ഇട്ടു. മുക്കുപണ്ടങ്ങൾ തിരിച്ചറിഞ്ഞ പരാതിക്കാരി മരട് പോലീസിനെ വിവരം അറിയിച്ചു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സാമ്പത്തിക ബാധ്യതയാണ് കുറ്റം ചെയ്യാൻ ആതിരയെ പ്രേരിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: