തൃശ്ശൂർ: അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവെ ബസിടിച്ച് മകൾ മരിച്ചു. ആളൂർ അരിക്കാട്ട് ബാബുവിന്റെ മകൾ ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അപകടത്തിൽ അമ്മ ജിൻസി ബാബുവിന് ഗുരുതര പരിക്കേറ്റു. മാളയിൽ നിന്നും തൃശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് ഇവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8.30 ന് ആളൂർ പാലത്തിന്റെ സമീപത്ത് വെച്ചായിരുന്നു അപകടം.
ആളൂർ സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപികയാണ് ജിൻസി. സർട്ടിഫിക്കറ്റ് വാങ്ങാൻ അമ്മയോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു ഐശ്വര്യ ബാബു. ജിൻസിയെ ചാലക്കുടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു