തിരുവന്തപുരം: സ്കൂളിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. നാവായിക്കുളം കിഴക്കനേല ഗവ. എൽ പി സ്‌കൂളിലെ വിദ്യാർഥികളെയാണ് അസ്വസ്ഥകളെ തുടന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 36 വിദ്യാർഥികളാണ് ആശുപത്രിയിൽ ചികിത്സതേടിയത്. സംഭവത്തിന് പിന്നാലെ സ്‌കൂളിൽ ആരോഗ്യ വിഭാഗം എത്തുകയും പരിശോധന നടത്തുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഫ്രൈഡ് റൈസും ചിക്കൻ കറിയും സ്കൂളിൽ നിന്ന് കഴിച്ചതിന് പിന്നാലെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട 36 വിദ്യാർഥികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് സംഭവത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. ഇത്തരമൊരു സംഭവം നടന്നിട്ടും ആരോഗ്യ വിഭാഗത്തെ സ്‌കൂൾ അധികൃതർ വിവരം ധരിപ്പിച്ചിരുന്നില്ല. മറ്റെന്തോ ആവശ്യത്തിനായി ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയ സമയത്താണ് ഇത്തരം ഒരു സംഭവം ഉണ്ടായതായി വിവരം ലഭിച്ചത്
