പഠന വിനോദയാത്ര വിലക്ക്; പ്രതിഷേധവുമായി ആൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ (എ കെ ടി എം എ )

തിരുവനന്തപുരം : ട്യൂഷൻ സെന്ററുകളിൽ നിന്നുള്ള പഠന വിനോദയാത്രകൾക്ക് സംസ്ഥാന സർക്കാർ വിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്ന് പ്രതിഷേധവുമായി ആൾ കേരള ടൂട്ടോറിയൽ അസോസിയേഷൻ (എ. കെ. ടി. എം.എ) രംഗത്ത്. കേരളത്തിലെ ട്യൂഷൻ സ്ഥാപനങ്ങൾ പഠന വിനോദ യാത്രകൾ നടത്തിയാണ് എല്ലാ അധ്യായന വർഷവും മുന്നോട്ട് പോയികൊണ്ടി രുന്നത് .കൂടുതൽ വിദ്യാർത്ഥികളും പഠന വിനോദയാത്ര പോകാൻപൊതു വിദ്യാലയം പോലെ തന്നെ ട്യൂഷൻ സെന്ററുകളാണ് ഉപയോഗിക്കുന്നത്.

ബാലവകാശ കമ്മീഷന്റെ രാത്രികാല ട്യൂഷൻ വിലക്കിന് ഹൈക്കോടതി ഇടക്കാല ഉത്തരവ് വഴി പരിഹാരം നേടാൻ ട്യൂട്ടോറിയൽ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു.ഈ ഉത്തരവ് സ്വാഗതം ചെയ്യുന്നു. എന്നാൽ പഠന വിനോദ യാത്രയ്ക്ക് ബാലവകാശ കമ്മീഷൻ തടസ്സം നില്കുന്ന സാഹചര്യം നില നിൽക്കുകയാണ്.വൻകിട ഓൺലൈൻ ട്യൂഷൻ ആപ്പുകൾ ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങളെ തകർത്തു മുന്നോട്ട് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വ്യാജ പരാതികൾ ട്യൂഷൻ മേഖലയിൽ വരുത്താൻ ഇത്തരം ചില കേന്ദ്രങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ട്യൂഷൻ മേഖല വലിയൊരു തൊഴിൽ മേഖല കൂടിയാണ്. വിനോദ യാത്രയ്ക്ക് വിലക്കേർപ്പെടുത്താൻ കൊല്ലം ജില്ലയിൽ നിന്ന് ബാലാവകാശ കമ്മീഷനു ലഭിച്ച ഒരു ഹർജി വഴി തീരുമാനം വേഗം നടപ്പിൽ വരുത്തിയതിനെ തുടർന്ന് ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെയും വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും ശക്തമായ പ്രതിഷേധമാണ് കമ്മീഷന്റെ തീരുമാനത്തിന് എതിരെ ഉയർന്ന് വന്നത്. നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ എല്ലാ രീതിയിലും ശ്രദ്ധാകേന്ദ്രമായി പ്രവർത്തിക്കുന്ന ട്യൂഷൻ സ്ഥാപനങ്ങൾ വലിയ അവഗണനയാണ് ഇതിലൂടെ നേരിടുന്നതെന്ന് എ.കെ.ടി.എം.എ പറഞ്ഞു. ഇതിനെ നിയമപരമായി പ്രതിരോധിക്കാൻ ഹൈക്കോടതിയിൽ നിരവധി ഹർജികൾ സമർപ്പിച്ചിട്ടുണ്ട് .

ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും , പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്കും വിനോദ യാത്ര വിലക്ക് നീക്കം ചെയ്യാൻ ആൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്. വലിയ വിഭാഗം ആളുകൾ തൊഴിൽ മേഖലയായി കാണുന്ന ട്യൂട്ടോറിയൽ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് സർക്കാർ മതിയായ പരിഗണന നൽകുക ,വിവിധ ക്ഷേമ പദ്ധതികൾ കൊണ്ട് വരിക എന്നീ ആവശ്യങ്ങളും ഉന്നയിച്ച്  വിദ്യാഭ്യാസ വകുപ്പിന്റെയും തൊഴിൽ വകുപ്പിന്റയും മുൻപാകെ എ.കെ.ടി.എം.എ നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

പഠന വിനോദയാത്ര ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പരിഹരിക്കാത്ത പക്ഷം പ്രതിഷേധ സമരങ്ങൾ തുടരുമെന്ന് എ.കെ.ടി.എം.എ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സി എസ് അനീഷ്കുമാർ നെടുമങ്ങാട്, സംസ്ഥാന ജനറൽ സെക്രട്ടറി അരുൺകുമാർ കാട്ടാക്കട സംസ്ഥാന പ്രസിഡന്റ്‌ പ്രമോദ് പ്രഭാകർ കൊല്ലം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ പൂവത്തൂർ സജി, രജിത് നവോദയ സുരേഷ് കുമാർ കാട്ടാക്കട എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: