പെരുമഴയത്ത് ഉപജില്ലാ സ്കൂൾ മീറ്റ്; മാറ്റി വച്ചാൽ ഗ്രൗണ്ട് കിട്ടില്ലെന്ന് അധികൃതർ

തിരുവനന്തപുരത്ത് പെരുമഴയത്ത് ഉപജില്ലാ സ്‌കൂൾ മീറ്റ്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കുട്ടികളെ മഴ നനയിച്ച് സ്കൂൾ മീറ്റ് നടത്തിയത്. കിളിമാനൂർ ഉപജില്ലാ സ്കൂൾ മീറ്റാണ് പെരുമഴയത്തും തുടരുന്നത്. കാട്ടാക്കട സബ്‌ജില്ലാ സ്കൂൾ മീറ്റിലും സമാന സ്ഥിതിയാണ്. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടും മത്സരം മാറ്റിവയ്ക്കാതെ അധികൃതർ. ഇന്നത്തെ മത്സരം മാറ്റിവെച്ചാൽ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികൾ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിർന്നാണ് ഓടിയത്. 200 ലധികം കുട്ടികളാണ് അത് ലറ്റിക് മീറ്റിനെത്തിയത്. ഒന്നൊഴിയാതെ എല്ലാവരും മഴയത്ത് നനഞ്ഞു. നല്ല തണുപ്പും കുട്ടികൾക്ക് അനുഭവപ്പെട്ടു. കനത്ത മഴ രാവിലെ മുതൽ പെയ്തിട്ടും കുട്ടികൾ നനഞ്ഞ് വിറച്ച് നിൽക്കുന്നത് കണ്ടിട്ടും മത്സരം മാറ്റിവെക്കാൻ തയ്യാറായില്ല.

തിരുവനന്തപുരം ജില്ലയിൽ. ഓറഞ്ച് അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളെല്ലാം കാട്ടാക്കടയിൽ മഴയത്താണ് നിൽക്കുന്നത്. രാവിലെ മുതൽ 400 മീറ്റർ, 1500 മീറ്റർ, ലോങ് ജംപ് തുടങ്ങിയ മത്സരങ്ങളെല്ലാം മഴയത്താണ് നടത്തിയത്. നനഞ്ഞ് വിറച്ച് നിൽക്കുന്ന കുട്ടികളെ കൊണ്ട് വീണ്ടും വീണ്ടും മത്സരം നടത്തുകയാണ്. ഇന്നും നാളെയുമായാണ് അത് ലറ്റിക് മീറ്റ് നടക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: