
പ്രായപൂർത്തിയാകാത്ത മകളെ വിവാഹംചെയ്തുകൊടുക്കാൻ വിസമ്മതിച്ചു; 40-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
തിരുവനന്തപുരം: തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന 40-കാരന്‍ മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മകളെവിവാഹം ചെയ്തുനല്‍കണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരിലാണ് ബിജുവിന് മര്‍ദനമേറ്റത്. ബിജുവിനെ ആക്രമിച്ച രാജീവ് (31) ഇപ്പോള്‍ റിമാന്‍ഡിലാണ്. നവംബര്‍ പതിനേഴാം തീയതിയാണ് ബിജു ആക്രമിക്കപ്പെട്ടത്. ബിജുവിന്റെ വീട്ടിലെത്തിയ രാജീവ്, അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടിയുമായി ഏറെക്കാലമായി പ്രണയത്തിലാണെന്നും രാജീവ് പറഞ്ഞു. എന്നാൽ, രാജീവിൻ്റെ ആവശ്യം ബിജു നിരാകരിച്ചു. മകൾക്ക് പ്രായപൂർത്തിയായില്ലെന്ന കാര്യവും പറഞ്ഞു. തുടർന്ന്…