
ഭുവ്‌നേഷ് കുമാർ ഇനി ആധാറിന്റെ തലവൻ; യുഐഡിഎഐ സിഇഓയായി നിയമിച്ച് കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ സംവിധാനം നടപ്പാക്കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യ്ക്ക് പുതിയ തലവനെ നിയമിച്ച് കേന്ദ്രസർക്കാർ. സി.ഇ.ഒ. ആയി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ഭുവ്‌നേഷ് കുമാറിനെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. മുന്‍ സി.ഇ.ഒ. അമിത് അഗര്‍വാള്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് സെക്രട്ടറിയായി നിയമിതനായ ഒഴിവിലാണ് ഭുവ്‌നേഷ് കുമാര്‍ എത്തുന്നത്. ഡിസംബറിലാണ് അമിത് അഗര്‍വാളിനെ യു.ഐ.ഡി.എ.ഐ. സി.ഇ.ഒ. സ്ഥാനത്തുനിന്ന് മാറ്റിയത്. ഉത്തര്‍പ്രദേശ് കേഡറില്‍ നിന്നുള്ള 1995…