
ആമയിഴഞ്ചാന്‍ തോട്ടില്‍ സംരക്ഷണഭിത്തി നിർമ്മിക്കാൻ 12 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം; ആമയിഴഞ്ചാന്‍ തോട്ടില്‍ സംരക്ഷണഭിത്തി നിർമ്മിക്കാൻ 12 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആനയിറയ്ക്കടുത്ത് നെല്ലിക്കുഴി പാലം മുതല്‍ താഴേക്കാണ് തകര്‍ന്നു കിടക്കുന്ന സംരക്ഷണ ഭിത്തി പുതുക്കി നിര്‍മിച്ച് ഇരുകരകളും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകുന്നത്. കഴിഞ്ഞ ദിവസം പഴവങ്ങാടി തോട് സംരക്ഷണത്തിനായി വേലി നിർമ്മിക്കാൻ ജലസേചന വകുപ്പ് 5.54 കോടി രൂപ അനുവദിച്ചിരുന്നു. തോട്ടില്‍ മാലിന്യം തള്ളുന്ന ഭാഗങ്ങളില്‍ വേലി കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിനാണ് പദ്ധതി. അടുത്തിടെ ശുചീകരണ തൊഴിലാളി മുങ്ങി…