
അതിഷി ഉൾപ്പെടെ ആംആദ്‌മി പാർട്ടിയുടെ 12 എംഎൽഎമാരെ സഭയിൽനിന്ന് സ്പീക്കർ സസ്പെൻഡ് ചെയ്‌തു
ന്യൂഡൽഹി: ആംആദ്‌മി പാർട്ടിയെ പ്രതിരോധത്തിലാക്കി മദ്യനയത്തെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ച് ഡൽഹി സർക്കാർ. റിപ്പോർട്ടിനെതിരെ പ്രതിഷേധിച്ചതിന് അതിഷി ഉൾപ്പെടെ ആംആദ്‌മി പാർട്ടിയുടെ 12 എംഎൽഎമാരെ സഭയിൽനിന്ന് സ്പീക്കർ സസ്പെൻഡ് ചെയ്‌തു. മദ്യനയം രണ്ടായിരത്തിലധികം കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നതുൾപ്പെടെ മുൻ സർക്കാരിനെതിരായ കണക്കുകളാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. വിവിധ സർക്കാർ പരിപാടികളുടെയും സംരംഭങ്ങളുടെയും വിലയിരുത്തലും ഓഡിറ്റും അടങ്ങുന്നതാണ് സിഎജി റിപ്പോർട്ട്. മുഖ്യമന്ത്രി രേഖ ഗുപ്‌തയാണ് റിപ്പോർട്ട് സഭയിൽ വച്ചത്. അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഔദ്യോഗിക വസതിയുടെ നവീകരണവുമായി…