
കോൺഗ്രസിനെ ഇൻഡ്യ സഖ്യത്തിൽ നിന്ന് പുറത്താക്കണം; നിലപാട് കടുപ്പിച്ച് എഎപി, ഡൽഹിയിൽ നടക്കുന്നതെന്ത്?
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്കു പോകുമ്പോൾ ഇൻഡ്യ മുന്നണിയിൽ പ്രതിസന്ധി സൃഷ്ടിച്ച് കോൺഗ്രസ്-എഎപി പരസ്യപ്പോര്. കോൺഗ്രസ് നേതാവ് അജയ് മാക്കൻ അരവിന്ദ് കെജ്‌രിവാളിനെതിരെ നടത്തിയ ‘രാജ്യദ്രോഹി’ പരാമർശം അതീവ ഗൗരവത്തോടെയാണ് എഎപി എടുത്തിരിക്കുന്നത്. മാക്കനെതിരെ 24 മണിക്കൂറിനകം നടപടിയില്ലെങ്കിൽ കോൺഗ്രസിനെ ഇൻഡ്യ സഖ്യത്തിൽനിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ടു ഘടകകക്ഷികളുമായി ചർച്ച നടത്തുമെന്നു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എഎപിനേതാക്കൾ. അതിനിടെ, ഇല്ലാത്ത ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് പൊതുജനങ്ങളെ കബളിപ്പിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് അരവിന്ദ് കെജ്രിവാളിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതും…