
അബ്ദുൽ റഹീം കേസ് ആറാം തവണയും മാറ്റിവച്ചു.
റിയാദ്: റിയാദിലെ അബ്ദുൽ റഹീം കേസ് ആറാം തവണയും മാറ്റി വച്ചു. 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിലാണ് റഹിം ജയിലിൽ കഴിയുന്നത്. ആറാം തവണയാണ് റിയാദ് കോടതി കേസ് മാറ്റിവയ്ക്കുന്നത്. ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന ഓൺലൈൻ സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടെങ്കിലും കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഓൺലൈൻ സിറ്റിംഗില്‍ ജയിലിൽ നിന്ന്…