
അബ്ദുൽ റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവെച്ചു
കോഴിക്കോട്: സൗദി ജയലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. മോചന ഹർജി പരിഗണിക്കുന്നതാണ് റിയാദ് കോടതി മാറ്റിവെച്ചത്. കേസ് പരിഗണിക്കുന്നത് ഏഴാം തവണയാണ് കോടതി മാറ്റുന്നത്. നേരത്തെ കൂടുതൽ പഠനം ആവശ്യമാണെന്ന് പറഞ്ഞ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. കേസ് ജനുവരി 15 ന് പരിഗണിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ അന്നും അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ടുളള ഹർജി പരിഗണിച്ചില്ല. 34 കോടിയിലേറെ രൂപ ദയാധനം നൽകിയതിനെ തുടർന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക്…