
വിദ്യാലയങ്ങളിലെ സൂംബ ഡാൻസ് വിഷയത്തിൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്ന് എബിവിപി.
തിരുവനന്തപുരം: വിദ്യാലയങ്ങളിലെ സൂംബ ഡാൻസ് വിഷയത്തിൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്ന് എബിവിപി. സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്. മതസംഘടനകളുടെ അഭിപ്രായങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ മന്ത്രി തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ്റെ ഭാഗമായി നടന്ന യോഗത്തിൽ മുഖ്യമന്ത്രി ഈ ആശയം ഉന്നയിച്ചപ്പോൾ വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ സംഘടനകളും അംഗീകരിച്ചിരുന്നതാണ്. എന്നാൽ, ഈ സർക്കാരിൻ്റെ കാലത്ത് പല വിഷയങ്ങളിലും ചില മതസംഘടനകൾ അഭിപ്രായം പറയുമ്പോൾ വോട്ട് ബാങ്കിന് വേണ്ടി സർക്കാർ തീരുമാനങ്ങളിൽ നിന്ന്…