
ഹരിപ്പാട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ടാങ്കർ ലോറിയുടെ പിന്നിൽ ഇടിച്ചുകയറി, നിരവധി പേർക്ക് പരിക്ക്
ആലപ്പുഴ: കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചുകയറി. ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിലാണ് സംഭവം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മംഗലാപുരത്തു നിന്നും തിരുനെല്‍വേലിക്ക് ടാറും കയറ്റി പോയ ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. 15 പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ലത, മകൾ ജാനകി, തിരുവനന്തപുരം സ്വദേശി സാജൻ എന്നിവരെ ആലപ്പുഴ…