
അമൃതയ്ക്ക് പിന്നാലെ മുൻ ഭാര്യ എലിസബത്തും നടൻ ബാലയ്ക്കെതിരെ ഗുരുതരാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു
പലപ്പോഴും വിവാദങ്ങളുടെ പേരിലാണ് നടൻ ബാല വാർത്തകളിൽ ഇടംപിടിക്കുന്നത്. താരം വിവാദങ്ങളിൽപെടുന്നതാകട്ടെ കുടുംബ ബന്ധങ്ങളുടെ പേരിലും. ഗായിക അമൃതാ സുരേഷായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. അമൃതയുമായി വിവാഹമോചനം നേടിയതിന് ശേഷം ഡോക്ടർ എലിസബത്ത് ഉദയനെ ജീവിത പങ്കാളിയാക്കി. ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ല. എന്നാൽ, പിന്നീട് ഈ ബന്ധവും ഉപേക്ഷിച്ച നടൻ ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്യുകയുമായിരുന്നു. ഇതിനിടെ ഒട്ടേറെ തവണ താരം വാർത്തകളിൽ നിറഞ്ഞു. എല്ലാം തന്നെ മുമ്പ് സൂചിപ്പിച്ചതു പോലെ വിവാഹവും വിവാഹ മോചനവും…